
തിരുവനന്തപുരം: ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. വെള്ളല്ലൂര്‍ വട്ടവിള സ്വദേശി സലിം (63) ആണ് മരിച്ചത്. ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിളിമാനൂര്‍ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. നിലവില്‍ സിപിഐ വട്ടവിള ബ്രാഞ്ച് സെക്രട്ടറിയാണ് സലിം.