രണ്ടിനു പകരം നാലാളെ കൊല്ലാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിയല്ല സിപിഎം: കോടിയേരി

Update: 2020-09-27 17:37 GMT
രണ്ടിനു പകരം നാലാളെ കൊല്ലാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിയല്ല സിപിഎം: കോടിയേരി

തിരുവനന്തപുരം: രണ്ടിനു പകരം നാലാളെ കൊല്ലാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിയല്ല സിപിഎം എന്നും എന്നാല്‍ കൊലയ്ക്ക് കൊല എന്നതല്ല പാര്‍ട്ടിയുടെ നയമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകം നടന്നത്. കോണ്‍ഗ്രസ് നേതൃത്വം എല്ലാം സഹായവും നല്‍കുമെന്ന് ഉറപ്പുനല്‍കിയതിനാലാണ് റൗഡി സംഘം അക്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം അക്രമി സംഘങ്ങളെ സമൂഹത്തില്‍ നിന്നു ഒറ്റപ്പെടുത്തണം. കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ പോലും നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടില്ലെന്നും അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

CPM is not a party capable of killing four instead of two: Kodiyeri




Tags:    

Similar News