കാസര്‍കോട് ഇരട്ടക്കൊലപാതകകേസ്; ക്രൈംബ്രാഞ്ച് ഇന്ന് കേസ് ഏറ്റെടുക്കും

സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണത്തിന് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നതിനിടേയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.

Update: 2019-02-25 01:58 GMT

കാസര്‍കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണത്തിന് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നതിനിടേയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.

പൊലീസ് കസ്റ്റഡിയില്‍ ഉള്ള ഒന്നാം പ്രതി എ പീതാംബരന്റേയും രണ്ടാം പ്രതി സജി ജോര്‍ജിന്റേയും കസ്റ്റഡി കാലവധി ഇന്ന് തീരുകയാണ്. കോടതിയില്‍ ഹാജരാക്കുന്ന ഇവരെ മറ്റു അഞ്ച് പ്രതികള്‍ക്കൊപ്പം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടും. അന്വേഷണം കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രിന്റെ നേതൃത്വത്തില്‍ ഇന്ന് എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.

കാസര്‍കോട് ഇരട്ടക്കൊലപാതകം നടന്ന് ഒരാഴ്ച്ച പിന്നിടുകയാണ്. ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത് ഇതുവരെ ഉള്‍ക്കൊള്ളാന്‍ സുഹൃത്തുകള്‍ക്കും നാട്ടുകാര്‍ക്കും ആയിട്ടില്ല.




Tags:    

Similar News