സുപ്രിംകോടതി ചീഫ്ജസ്റ്റിസിനെതിരായ വിദ്വേഷ പരാമര്‍ശം; ബിജെപി എംപിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്ന് പരാതി

Update: 2025-04-20 12:22 GMT
സുപ്രിംകോടതി ചീഫ്ജസ്റ്റിസിനെതിരായ വിദ്വേഷ പരാമര്‍ശം; ബിജെപി എംപിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്ന് പരാതി

ന്യൂഡല്‍ഹി: രാജ്യത്തെ മത ആഭ്യന്തരയുദ്ധങ്ങള്‍ക്ക് കാരണം സുപ്രിംകോടതി ചീഫ്ജസ്റ്റിസാണെന്ന് വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് പരാതി. സുപ്രിംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകനാണ് അറ്റോണി ജനറല്‍ ആര്‍ വെങ്കിട്ടരമണിക്ക് പരാതി നല്‍കിയിരിക്കുന്നത്. വഖ്ഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിച്ചതിന് ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്നക്കെതിരെ വര്‍ഗീയപരമായ പരാമര്‍ശങ്ങള്‍ നിഷികാന്ത് ദുബെ നടത്തിയതായും കോടതിയലക്ഷ്യ നിയമത്തിലെ 15(1)(ബി) വകുപ്പ് പ്രകാരം നല്‍കിയ പരാതി പറയുന്നു. ഇത്തരം ആരോപണങ്ങള്‍ രാജ്യത്തെ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുമെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. പരാതി പരിശോധിച്ച് അറ്റോണി ജനറല്‍ കോടതിക്ക് കൈമാറിയാല്‍ അത് ഹരജിയായി മാറും.

Similar News