കളമശ്ശേരിയില്‍ പ്രതിസന്ധി തുടരുന്നു; സ്ഥാനാര്‍ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ ഭാരവാഹികള്‍ ഇന്ന് പാണക്കാട്ട്

ലീഗ് സ്ഥാനാര്‍ത്ഥി വി ഇ അബ്ദുള്‍ ഗഫൂറിനെതിരേ പാര്‍ട്ടിക്കകത്ത് ശക്തമായ പ്രതിഷേധം ഉയരുമ്പോഴും സ്ഥാനാര്‍ഥിയെ മാറ്റേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാടെന്നാണ് സൂചന.

Update: 2021-03-16 04:12 GMT

അബ്ദുൽ ഗഫൂറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ അഹമ്മദ് കബീർ വിഭാഗം തിങ്കളാഴ്ച ചേർന്ന സമാന്തര കൺവൻഷൻ


കൊച്ചി: കളമശ്ശേരിയിലെ യുഡിഎഫിന്റെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള പ്രതിസന്ധി തുടരുന്നു.ലീഗ് സ്ഥാനാര്‍ത്ഥി വി ഇ അബ്ദുള്‍ ഗഫൂറിനെതിരേ പാര്‍ട്ടിക്കകത്ത് ശക്തമായ പ്രതിഷേധം ഉയരുമ്പോഴും സ്ഥാനാര്‍ഥിയെ മാറ്റേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാടെന്നാണ് സൂചന.

സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലീഗ് എറണാകുളം ജില്ലാ ഭാരവാഹികള്‍ ഇന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണും. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജിദിന്റെ നേത്യത്വത്തിലുള്ള സംഘമാണ് പാണക്കാട് എത്തുന്നത്.

വി കെ ഇബ്രാഹിം കുഞ്ഞന്റെ മകന് പകരം പകരം മങ്കട എംഎല്‍എ, ടി എ അഹമ്മദ് കബീറിനെ കളമശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുക. അബ്ദുല്‍ ഗഫൂറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരേ അഹമ്മദ് കബീര്‍ വിഭാഗം തിങ്കളാഴ്ച സമാന്തര കണ്‍വന്‍ഷന്‍ വിളിച്ചിരുന്നു. 500 ലേറെ പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. പാലാരിവട്ടം പാലം അഴിമതി ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഇബ്രാഹീം കുഞ്ഞിന്റെ മകന്‍ സ്ഥാനാര്‍ത്ഥിയാകുന്നത് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News