ഇന്നലെ മാത്രം ലഹരിവസ്തുക്കളുമായി 212 പേര്‍ അറസ്റ്റില്‍; 36 ഗ്രാം എംഡിഎംഎയും 6 കിലോഗ്രാം കഞ്ചാവും 148 കഞ്ചാവ് ബീഡിയും പിടിച്ചെടുത്തു

Update: 2025-03-18 14:42 GMT

തിരുവനന്തപുരം: ലഹരിക്കെതിരായ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ നടത്തിയ സ്‌പെഷ്യല്‍ െ്രെഡവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,994 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് പോലിസ്. വിവിധതരത്തിലുള്ള നിരോധിത ലഹരിവസ്തുക്കള്‍ കൈവശം വച്ചതിന് 203 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 212 പേരെ അറസ്റ്റ് ചെയ്തു. രാസലഹരിയായ എംഡിഎംഎ (36.857 ഗ്രാം), കഞ്ചാവ് (6.975 കി.ഗ്രാം), കഞ്ചാവ് ബീഡി (148 എണ്ണം) എന്നിവ പോലിസ് പിടിച്ചെടുത്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം സംസ്ഥാന ആന്റി നര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് തലവനും ക്രമസമാധാന വിഭാഗം എഡിജിപിയുമായ മനോജ് എബ്രഹാമാണ് ഡി ഹണ്ട് ഏകോപിപ്പിക്കുന്നത്.