ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ ദര്‍ഗ പൊളിച്ചു (വീഡിയോ)

Update: 2025-04-22 15:02 GMT
ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ ദര്‍ഗ പൊളിച്ചു (വീഡിയോ)

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ ദര്‍ഗ പൊളിച്ചു. കഴിഞ്ഞ 50 വര്‍ഷത്തില്‍ അധികമായി രുദ്രാപൂരിലെ ഇന്ദ്ര ചൗക്കില്‍ സ്ഥിതി ചെയ്യുന്ന സയ്യിദ് മസൂം ഷാ ബാബയുടെ ദര്‍ഗയാണ് പുലര്‍ച്ചെ മൂന്നുമണിക്ക് ബുള്‍ഡോസറുകളുമായി എത്തി അധികൃതര്‍ പൊളിച്ചത്. ഭൂമി ജിഹാദിനെതിരായ നടപടികളുടെ വിജയമാണ് പൊളിക്കല്‍ എന്ന് പ്രദേശത്തെ ബിജെപി എംഎല്‍എ പറഞ്ഞു. ദര്‍ഗ പൊളിച്ച ശേഷം കെട്ടിട അവശിഷ്ടങ്ങള്‍ മാറ്റിയ അധികൃതര്‍ ഭൂമി നിരപ്പാക്കി.


Similar News