കടലില്‍ കാണാതായ സിദ്ധീക്കിന്റെ മൃതദേഹം കൊച്ചി വൈപ്പിനില്‍ നിന്നും കണ്ടെത്തി

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മീന്‍ പിടിക്കാന്‍ പോയ ചെറു ഫൈബര്‍ വള്ളം മീന്‍ പിടുത്തം കഴിഞ്ഞ് ഹാര്‍ബറിലേക്കുള്ള മടക്ക യാത്രക്കിടയില്‍ മറിഞ്ഞു രണ്ടു പേരെ കാണാതാവുന്നത്.

Update: 2020-08-05 05:16 GMT

കൊച്ചി: വലിയ വള്ളത്തില്‍ നിന്ന് ലഭിച്ച മത്സ്യവുമായി തീരത്തേക്ക് ചെറുതോണിയില്‍ വരുന്നതിനിടെ അപകടത്തില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കൊച്ചി വൈപ്പിനില്‍ കണ്ടെത്തി. കൂട്ടായി യാറുക്കടവത്ത് സിദ്ധീഖിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മീന്‍ പിടിക്കാന്‍ പോയ ചെറു ഫൈബര്‍ വള്ളം മീന്‍ പിടുത്തം കഴിഞ്ഞ് ഹാര്‍ബറിലേക്കുള്ള മടക്ക യാത്രക്കിടയില്‍ മറിഞ്ഞു രണ്ടു പേരെ കാണാതാവുന്നത്. ഒരു രാത്രി മുഴുവന്‍ കടലില്‍ നീന്തി ഏനിന്റെ പുരക്കല്‍ നസ്‌റു രക്ഷപെട്ടെങ്കിലും കൂട്ടായി യാറുക്കടവത്ത് സിദ്ധീഖ് കടലില്‍ കുടുങ്ങുകയായിരുന്നു.

തങ്ങള്‍ ഒരുമിച്ചാണ് കടലില്‍ആണ്ട് പോയ ചെറുതോണിയില്‍ നിന്ന് ചാടി നീന്തിയതെന്ന് രക്ഷപെട്ട നസറു പറഞ്ഞിരുന്നു. പുലിമൂട്ട് വരെ രണ്ട് പേരും ഒരുമിച്ചായിരുന്നത്രെ. തന്റെ കാലുകള്‍ തളരുന്നെന്നും നീ നീന്തിക്കൊ, ഞാന്‍ വന്നോളാം എന്നായിരുന്നത്രെ സിദ്ധീഖ് അവസാനമായി പറഞ്ഞത്.

അപകടം നടന്ന ആദ്യ ദിവസത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ബോട്ട് കടലിലൂടെ സഞ്ചരിച്ചതൊഴിച്ചാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. മല്‍സ്യതൊഴിലാളികളാണ് തുടര്‍ന്ന് തിരച്ചില്‍ നടത്തിയത്. അതിനിടേയാണ് മൃതദേഹം വൈപ്പിന്‍ തീരത്ത് അണഞ്ഞത്. 

Tags:    

Similar News