
കാലടി: പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെള്ളാരപ്പിള്ളി സ്വദേശി മേച്ചേരി വീട്ടില്‍ ബേബിയുടെ മകന് ഫെസ്റ്റിന് (21) ആണ് മരിച്ചത്. ബംഗ്ലളുരുവില്‍ നേഴ്സിംഗ് വിദ്യര്‍ഥിയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30 ഓടെ വെള്ളാരപ്പിള്ളി ആറാട്ട് കടവിലായിരുന്നു അപകടം.
കൂട്ടുകാരായ നാല് പേര് ചേര്‍ന്നാണ് കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയിരുന്നു. ഒഴുക്കില്‍പ്പെട്ട മറ്റ് മൂന്നുപേരേയും നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. എന്നാല്‍ ഫെസ്റ്റിനെ രക്ഷപ്പെടുത്താനായില്ല. സംസ്കാരം ശനി നാലിന് വെള്ളാരപ്പിള്ളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. അമ്മ: മിനി. സഹോദരന്: ഫെബിന്.