നായ്പിട്വോ: മ്യാന്‍മറിലെ അട്ടിമറിക്കെതിരായ പ്രക്ഷോഭത്തിനു നേരെ സൈന്യം നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞു. അട്ടിമറി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരായ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ സിവിലിയന്മാരുടെ മരണസംഖ്യ 320 ആയെന്നു അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണ്‍സ്(എഎപിപി) ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി പേര്‍ തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ അതിര്‍ത്തി പ്രദേശങ്ങളിലെ ഏറ്റവും വലിയ നഗര, വംശീയ ന്യൂനപക്ഷ പ്രദേശങ്ങളായ യാങ്കൂണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ മരണം രേഖപ്പെടുത്തിയിട്ടുള്ളതെന്ന് എഎപിപി ചൂണ്ടിക്കാട്ടി. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയില്‍, 16 വയസ്സുകാരന്‍ പിന്‍ഭാഗത്ത് വെടിയേറ്റ് മരിച്ചെന്നും സംഘടന ആരോപിച്ചു. യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനേക്കാള്‍ കൂടുതലായിരിക്കുമെന്ന് എഎപിപി പറഞ്ഞു.
മ്യാന്‍മറിലെ സൈനിക അടിച്ചമര്‍ത്തലിനെതിരേ അമേരിക്കയുള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങള്‍ എതിര്‍ക്കുകയും ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ആഴ്ച 7 വയസ്സുള്ള ഒരു പെണ്‍കുട്ടി പിതാവിന്റെ മടിയില്‍ ഇരിക്കുമ്പോള്‍ കൊല്ലപ്പെട്ടിരുന്നു. 'ഏഴ് വയസ് പ്രായമുള്ള കുട്ടികള്‍ക്കെതിരായ പ്രവൃത്തികള്‍ മ്ലേച്ഛവും ക്രൂരവുമാണ്. ബര്‍മീസ് സൈനിക ഭരണകൂടം സ്വന്തം ജനതയ്‌ക്കെതിരേ നടത്തുന്ന ആക്രമണത്തിന്റെ ഭയാനക സ്വഭാവവും കാണിക്കുന്നതാണിതെന്ന് ബര്‍മയിലെ ജനങ്ങളുടെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പ്രസ്താവനയില്‍ പറഞ്ഞു. സൈനിക നടപടികളെ ശക്തമായി അപലപിച്ച പ്രൈസ് ഭരണകൂടത്തിന് ഭീകരതയിലൂടെ ഭരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, 164 പ്രതിഷേധക്കാരും സുരക്ഷാ സേനയിലെ ഒമ്പത് അംഗങ്ങളും കൊല്ലപ്പെട്ടതായി സൈനിക വക്താവ് ചൊവ്വാഴ്ച അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 25 ശതമാനമെങ്കിലും തലയ്ക്ക് വെടിയേറ്റാണ് മരിച്ചതെന്ന് എഎപിപി ഡാറ്റ കാണിക്കുന്നു. മരിച്ചവരില്‍ 90 ശതമാനവും പുരുഷന്മാരും മൂന്നിലൊന്ന് 24 വയസോ അതില്‍ താഴെയോ പ്രായമുള്ളവരുമാണ്. ടിയര്‍ ഗ്യാസ്, റബ്ബര്‍ ബുള്ളറ്റുകള്‍, വെടിയുണ്ടുകള്‍ എന്നിവയുടെ ഉപയോഗം വര്‍ദ്ധിച്ചിട്ടും പ്രതിഷേധത്തില്‍ 20 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സേവ് ദി ചില്‍ഡ്രന്‍ പറയുന്നു. അതിനിടെ, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും ഓങ് സാന്‍ സൂചിയുടെ പാര്‍ട്ടിയുമായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍എല്‍ഡി)യുടെ ആസ്ഥാനത്ത് വെള്ളിയാഴ്ച തീപ്പിടിത്തമുണ്ടായി. ഫെബ്രുവരി ഒന്നിന് അധികാരം പിടിച്ചെടുക്കാന്‍ പട്ടാളം അധികൃതര്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. യാങ്കൂണിലെ പാര്‍ട്ടി ആസ്ഥാനത്ത് ഒരാള്‍ അതിക്രമം കാട്ടിയെന്നും അതിരാവിലെ ഒരു ചെറിയ തീപ്പിടുത്തമുണ്ടായതായും പാര്‍ട്ടി പ്രതിനിധി പറഞ്ഞു. സമീപവാസികള്‍ വിവരമറിഞ്ഞ് പുലര്‍ച്ചെ 5 ഓടെ അഗ്‌നിശമന സേനയെ വിളിച്ചുവരുത്തി നിയന്ത്രണവിധേയമാക്കിയതായി ഓഫിസ് ചുമതലയുള്ള എന്‍എല്‍ഡി അംഗം സോ വിന്‍ പറഞ്ഞു. എഎഫ്പി വാര്‍ത്താ ഏജന്‍സി. ഇത് അക്രമം വര്‍ധിക്കാനുള്ള കാരണമായേക്കുമെന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
Death toll in Myanmar's post-coup crackdown surpasses 300