വീണ്ടും 'ആള്‍ക്കൂട്ടം': മോഷ്ടാവെന്നാരോപിച്ച് പതിനാലുകാരനെ തല്ലിക്കൊന്നു
എന്നാല്‍, കുട്ടി മോഷ്ടാവല്ലെന്ന് പറഞ്ഞ കുടുംബം പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. മോഷണം നടന്നെന്ന് പറയപ്പെടുന്ന വീട്ടില്‍ ഈ കുട്ടി കയറിയിട്ടില്ലെന്നും റോഡിലൂടെ നടന്നുപോകുമ്പോഴാണ് ആള്‍ക്കൂട്ടം കുട്ടിയെ ആക്രമിച്ചതെന്നു കുടുംബം പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ടക്കൊല. ഡല്‍ഹിയില്‍ മോഷ്ടാവെന്നാരോപിച്ച് 14കാരനെയാണ് 'ആളുകള്‍' തല്ലിക്കൊന്നത്. ഡല്‍ഹിയിലെ ആദര്‍ശ് നഗറില്‍ വെള്ളിയാഴ്ചയാണ് സംഭവം.എന്നാല്‍, കുട്ടി മോഷ്ടാവല്ലെന്ന് പറഞ്ഞ കുടുംബം പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. മോഷണം നടന്നെന്ന് പറയപ്പെടുന്ന വീട്ടില്‍ ഈ കുട്ടി കയറിയിട്ടില്ലെന്നും റോഡിലൂടെ നടന്നുപോകുമ്പോഴാണ് ആള്‍ക്കൂട്ടം കുട്ടിയെ ആക്രമിച്ചതെന്നു കുടുംബം പറഞ്ഞു.
കുട്ടി അബോധാവസ്ഥയിലായ ശേഷമാണ് പോലിസിനെ വിളിച്ചുവരുത്തിയത്. സംഭവത്തില്‍ നാലുപേരെ പോലിസ് പിടികൂടി. റാം ചന്ദ്ര, വിശാല്‍, റാം ദയാന്‍, മുഖ്യപ്രതി മുകേഷ് എന്നിവരെയാണ് പിടികൂടിയത്. മോഷണത്തിനിടെ കുട്ടിയെ കൈയ്യോടെ പിടികൂടിയത് താനാണെന്ന് മുകേഷ് പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ മുകേഷ് കുട്ടിയെ പിടികൂടുകയും പിന്നീട് കെട്ടിയിടുകയും മറ്റുള്ളവരെ കൂട്ടി വിളിച്ചുവരുത്തിയ ശേഷം മര്‍ദ്ദിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഖ്യപ്രതി മുകേഷ് ലഹരിക്ക് അടിമയാണെന്നും മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് കുട്ടിയെ ആക്രമിച്ചതാവാമെന്നുമാണ് പോലിസ് നിഗമനം.