ഹിന്ദുത്വ ആക്രമണത്തില്‍ കണ്ണ് നഷ്ടപ്പെട്ടിട്ടും പോലിസ് കേസെടുത്തില്ല; ഡല്‍ഹി വംശഹത്യാ ഇരയുടെ പരാതിയില്‍ പോലിസിന് പിഴയിട്ട് കോടതി

പോലിസിന് പുറമെ ഹിന്ദുത്വ കേന്ദ്രങ്ങളില്‍ നിന്നും മുഹമ്മദ് നാസിറിന് ഭീഷണി നേരിട്ടിരുന്നു. ഇതേ തുടര്‍ന്ന് നാസിറിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് കഴിഞ്ഞ 2020 ജൂലൈ 31ന് കോടതി ഉത്തരവിട്ടിരുന്നു.

Update: 2021-07-15 05:58 GMT

ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യ ഇരയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഡല്‍ഹി കോടതി 25000 രൂപ പിഴ ചുമത്തി. 2020 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി മുസ് ലിം വിരുദ്ധ കലാപത്തില്‍ ഒരു കണ്ണ് നഷ്ടപ്പെട്ട മുഹമ്മദ് നാസറിന്റെ പരാതിയില്‍ കേസെടുക്കാതിരുന്ന പോലിനെതിരേയാണ് കോടതി നടപടി.

മാസങ്ങളായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് നാസിറിന് അനുകൂലമായ വിധ സമ്പാദിക്കാനായത്. ഒരു വര്‍ഷത്തിന് ശേഷമാണെങ്കിലും നീതി ലഭിച്ചതില്‍ സന്തുഷ്ടനാണെന്ന് മുഹമ്മദ് നാസിര്‍ പറഞ്ഞു.

പോലിസ് തന്നെ നിരന്തരമായി ഭീഷണിപ്പെടുത്തിയുരുന്നതായും കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടതായും നാസിര്‍ പറഞ്ഞു. കേസില്‍ നിന്ന് പിന്‍മാറാന്‍ കൂട്ടാക്കാതായതോടെ അഭിഭാഷകനെ മാറ്റാന്‍ ആവശ്യപ്പെട്ടായി പോലിസ് ഭീഷണി. പ്രമുഖ അഭിഭാഷകന്‍ മുഹമ്മദ് പ്രാച്ചയാണ് നാസിറിന് വേണ്ടി ഹാജരായത്.

പോലിസിന് പുറമെ ഹിന്ദുത്വ കേന്ദ്രങ്ങളില്‍ നിന്നും മുഹമ്മദ് നാസിറിന് ഭീഷണി നേരിട്ടിരുന്നു. ഇതേ തുടര്‍ന്ന് നാസിറിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് കഴിഞ്ഞ 2020 ജൂലൈ 31ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു പോലിസ് ഉദ്യോഗസ്ഥനും ഇതുമായി ബന്ധപ്പെട്ട തന്നെ സമീപിച്ചിട്ടില്ലെന്ന് മുഹമ്മദ് നാസിര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ എട്ടിന് കുറച്ച് പോലിസ് ഉദ്യോഗസ്ഥര്‍ നാസിറിനെ സന്ദര്‍ശിച്ച് കൂടെ നിന്ന് ഫോട്ടോ എടുത്തിരുന്നു. തനിക്ക് പോലിസ് സംരക്ഷണം നല്‍കിയിരുന്നു എന്ന് കോടതിയില്‍ പറയണമെന്ന് ആവശ്യപ്പെട്ടതായും നാസിര്‍ വെളിപ്പെടുത്തി. ബജ്‌നാപുര എസ്എച്ച്ഒയും കേസ് അന്വേഷിച്ച മറ്റ് ഉദ്യോഗസ്ഥരും കൃത്യവിലോഭം നടത്തിയതായി തിങ്കളാഴ്ച്ച കേസ് പരിഗണിക്കുന്നതിനിടെ ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജ് വിനോദ് യാദവ് നിരീക്ഷിച്ചു. 24 മണിക്കൂറിനുള്ളില്‍ മറ്റൊരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പോലിസിന് കര്‍ശനമായ നിര്‍ദേശം നല്‍കി. വംശഹത്യയെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ നല്‍കിയ പരാതിയില്‍ നാസിര്‍ തന്നെ അക്രമിച്ചവരുടെ കൃത്യമായ വിവരങ്ങള്‍ പോലിസ് കൈമാറിയിരുന്നു. നരേഷ് ത്യാഗി, സുഭാഷ് ത്യാഗി, ഉത്തം ത്യാഗി, സുഷീല്‍, നരേഷ് ഗൗര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ അക്രമിച്ചതെന്ന് നാസിര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. ഇതിനെതിരേയാണ് നാസിര്‍ കോടതിയെ സമീപിച്ചത്. ഒരു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.

Tags:    

Similar News