ദീര്‍ഘകാല വിസ അനുവദിക്കണമെന്ന ഇന്ത്യക്കാരന്റെ ഭാര്യയായ പാകിസ്താന്‍ പൗരയുടെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി; ദേശീയ സുരക്ഷ പരിഗണിച്ചുള്ള സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന്

Update: 2025-04-27 06:37 GMT
ദീര്‍ഘകാല വിസ അനുവദിക്കണമെന്ന ഇന്ത്യക്കാരന്റെ ഭാര്യയായ പാകിസ്താന്‍ പൗരയുടെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി; ദേശീയ സുരക്ഷ പരിഗണിച്ചുള്ള സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന്

ന്യൂഡല്‍ഹി: ദീര്‍ഘകാല വിസ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്കാരന്റെ ഭാര്യയായ പാകിസ്താന്‍ പൗര നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹിയില്‍ താമസിക്കുന്ന ഷീന നാസ് എന്ന യുവതി നല്‍കിയ ഹരജിയാണ് ജസ്റ്റിസ് സച്ചിന്‍ ദത്ത തള്ളിയത്. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ ഇടപെടാന്‍ കോടതി തയ്യാറല്ലെന്ന് ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ച ഷീന നാസിന് വളരെ മുമ്പ് തന്നെ കേന്ദ്രസര്‍ക്കാര്‍ റെസിഡന്‍സ് പെര്‍മിറ്റ് നല്‍കിയിരുന്നു. പക്ഷേ, പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഇത് മരവിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ദീര്‍ഘകാല വിസക്കായി അവര്‍ അപേക്ഷ നല്‍കിയെങ്കിലും അതും തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ റെസിഡന്‍സ് പെര്‍മിറ്റിന് മേയ് ഒമ്പതു വരെ കാലാവധിയുണ്ടെന്ന് അവര്‍ വാദിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി പറഞ്ഞു. 1946ലെ ഫോറിനേഴ്‌സ് നിയമത്തിലെ 3(1) വകുപ്പ് പ്രകാരമുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാന്‍ ആവില്ലെന്നാണ് കോടതി പറഞ്ഞത്. ഇന്ത്യയിലുള്ള പാകിസ്താന്‍ പൗരന്‍മാര്‍ ഏപ്രില്‍ 27നകം രാജ്യം വിടണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Similar News