നിയമത്തിനും നീതിക്കും വിരുദ്ധമായി അഫ്ഗാനികള്‍ക്ക് യുഎന്‍ സീറ്റ് നിഷേധിക്കുന്നുവെന്ന് താലിബാന്‍
അഫ്ഗാനിസ്ഥാനിലെ താലിബാന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരും മ്യാന്‍മറിലെ സൈനിക ഭരണകൂടവും തങ്ങളുടെ രാജ്യങ്ങളിലെ പ്രതിനിധികളെ മാറ്റിസ്ഥാപിക്കുന്ന അപേക്ഷകളില്‍ തീരുമാനം മാറ്റിവയ്ക്കാന്‍ ജനറല്‍ അസംബ്ലിയുടെ ഒമ്പതംഗ ക്രെഡന്‍ഷ്യല്‍ കമ്മിറ്റി ബുധനാഴ്ച തീരുമാനിച്ചിരുന്നു.
കാബൂള്‍: യുഎന്നില്‍ അഫ്ഗാനെ പ്രതിനിധീകരിക്കാന്‍ തങ്ങളുടെ നോമിനിയെ അനുവദിക്കേണ്ടതില്ലെന്ന യുഎന്‍ കമ്മിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധവുമായി അഫ്ഗാനിസ്ഥാനിലെ ഇടക്കാല സര്‍ക്കാര്‍. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരും മ്യാന്‍മറിലെ സൈനിക ഭരണകൂടവും തങ്ങളുടെ രാജ്യങ്ങളിലെ പ്രതിനിധികളെ മാറ്റിസ്ഥാപിക്കുന്ന അപേക്ഷകളില്‍ തീരുമാനം മാറ്റിവയ്ക്കാന്‍ ജനറല്‍ അസംബ്ലിയുടെ ഒമ്പതംഗ ക്രെഡന്‍ഷ്യല്‍ കമ്മിറ്റി ബുധനാഴ്ച തീരുമാനിച്ചിരുന്നു.
'അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ന്യായമായ അവകാശം അവര്‍ നഷ്ടപ്പെടുത്തിയതിനാല്‍ ഈ തീരുമാനം നിയമങ്ങളുടെയും നീതിയുടെയും അടിസ്ഥാനത്തിലല്ല' -യുഎന്നിലേക്കുള്ള അഫ്ഗാന്‍ ഇടക്കാല ഗവണ്‍മെന്റിന്റെ നോമിനി സുഹൈല്‍ ഷഹീന്‍ പറഞ്ഞു.
'സമീപ ഭാവിയില്‍ ഈ അവകാശം അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന്റെ പ്രതിനിധിക്ക് കൈമാറുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു, അതുവഴി അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഫലപ്രദമായും കാര്യക്ഷമമായും പരിഹരിക്കാനും ലോകവുമായി നല്ല ഇടപെടല്‍ നിലനിര്‍ത്താനും തങ്ങള്‍ക്ക് കഴിയും.' ഷഹീന്‍ ട്വിറ്ററില്‍ കുറിച്ചു.
വിദേശ ശക്തികള്‍ രാജ്യംവിട്ടതിനു പിന്നാലെ ആഗസ്തില്‍ യുഎസ് പിന്തുണയുള്ള ഭരണകൂടത്ത പരാജയപ്പെടുത്തി താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടും പിടിച്ചെടുത്തിനു ശേഷം അഫ്ഗാനിസ്ഥാനിലെ ഇടക്കാല സര്‍ക്കാര്‍ യുഎന്‍ പ്രതിനിധിയെ നീക്കം ചെയ്തിരുന്നു.