തപാല്‍ വോട്ടിനെ ചൊല്ലി തര്‍ക്കം; അഴീക്കോട് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു

കെ എം ഷാജി 37 വോട്ടുകള്‍ക്ക് പിന്നില്‍ നില്‍ക്കുമ്പോഴാണ് തര്‍ക്കമുണ്ടായത്

Update: 2021-05-02 04:23 GMT

കണ്ണൂര്‍: തപാല്‍ വോട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അഴീക്കോട് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന അഴീക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി സുമേഷ് മുന്നിലാണ്.കെ എം ഷാജി 37 വോട്ടുകള്‍ക്ക് പിന്നില്‍ നില്‍ക്കുമ്പോഴാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മുസ് ലിം ലീഗിലെ കെ എം ഷാജിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എസ്ഡിപി ഐയ്ക്കു വേണ്ടി കെ കെ അബ്ദുല്‍ ജബ്ബാറും ബിജെപിക്കു വേണ്ടി കെ രഞ്ജിത്തുമാണ് മല്‍സരിക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ ലീഡ് നില

എല്‍ഡിഎഫ്-3

യുഡിഎഫ്-1

കല്യാശ്ശേരി -എല്‍ഡിഎഫ് - 6166

കണ്ണൂര്‍ - യുഡിഎഫ്- 742

തലശ്ശേരി - എല്‍ഡിഎഫ് -3728

കൂത്തുപറമ്പ് - എല്‍ഡിഎഫ് -4198

കല്യാശ്ശേരി

എം വിജിന്‍ (എല്‍ഡിഎഫ് ) 9438

അഡ്വ. ബ്രിജേഷ് കുമാര്‍ (യുഡിഎഫ്)-3272

അരുണ്‍ കൈതപ്രം (ബിജെപി)- 1185

Dispute over postal vote; Azheekode stopped counting of votes


Tags:    

Similar News