വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് റെഗുലറിന് തുല്യമായ അംഗീകാരം നല്കി യുജിസി
കോളജുകളില്‍ നിന്ന് പൂര്‍ത്തിയാക്കുന്ന കോഴ്സിന് തുല്യമായി ഇവ പരിഗണിക്കുമെന്ന് യുജിസി അറിയിച്ചു.
ന്യൂഡല്‍ഹി: വിദൂര വിദ്യാഭ്യാസത്തിലൂടെ പൂര്‍ത്തിയാക്കുന്ന കോഴ്സുകള്‍ക്ക് ഇനി സാധാരണ കോഴ്സുകള്‍ക്ക് തുല്യമായ അംഗീകാരം. യൂനിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷ(യുജിസി) ന്റേതാണ് തീരുമാനം. കോളജുകളില്‍ നിന്ന് പൂര്‍ത്തിയാക്കുന്ന കോഴ്സിന് തുല്യമായി ഇവ പരിഗണിക്കുമെന്ന് യുജിസി അറിയിച്ചു.
കൊവിഡിന് ശേഷം വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് വിദ്യാര്‍ഥികള്‍ കൂടുതല്‍ താല്പര്യം കാട്ടിത്തുടങ്ങിയതോടെയാണ് മുന്‍ തീരുമാനം തിരുത്താന്‍ യുജിസി തയാറായത്. 2022ലെ യുജിസി റെഗുലേഷന് പ്രകാരമാണ് പുതിയ തീരുമാനം.
നേരത്തെ, ഒരേ സമയം രണ്ട് ബിരുദം നേടാന്‍ യുജിസി വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് രണ്ട് കോളജുകളിലായി പ്രവേശനം നേടാമെന്നും യുജിസി വ്യക്തമാക്കിയിരുന്നു.