സീലിങ് ഫാന്‍ പൊട്ടിവീണു ഡോകര്‍ക്ക് പരിക്കേറ്റു; ഡ്യൂട്ടി സമയത്ത് ഹെല്‍മറ്റ് ധരിച്ച് ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
തിങ്കളാഴ്ച ത്വക്ക് രോഗവിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറുടെ മേല്‍ സീലിങ് ഫാന്‍ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയത്ത് ഹെല്‍മറ്റ് ധരിച്ച് പ്രതിഷേധിച്ചത്.
ഹൈദരബാദ്: സീലിങ് ഫാന്‍ പൊട്ടിവീണു ഡ്യൂട്ടി ഡോകര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വേറിട്ട പ്രതിഷേധവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍. ഹൈദരബാദിലെ ഉസ്മാനിയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. തിങ്കളാഴ്ച ത്വക്ക് രോഗവിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറുടെ മേല്‍ സീലിങ് ഫാന്‍ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയത്ത് ഹെല്‍മറ്റ് ധരിച്ച് പ്രതിഷേധിച്ചത്.
പിന്നീട് ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘം വിവിധ ആവശ്യങ്ങളടങ്ങിയ ഹരജി ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിച്ചു. ആശുപത്രിയില്‍ ഫാന്‍ പൊട്ടീവീഴുന്നതുപോലുള്ള സംഭവങ്ങള്‍ പതിവാണെന്നും ഇതുവരെ രോഗികള്‍ക്കോ, ഡോക്ടര്‍മാര്‍ക്കോ സാരമായി പരിക്കേല്‍ക്കാത്തത് ഭാഗ്യം കൊണ്ടാണെന്നും ഇവര്‍ പറയുന്നു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാം. അപ്പോഴും അധികൃതര്‍ മൗനം പാലിക്കും. ഈ സാഹചര്യത്തിലാണ് തികച്ചും സമാധാനപരമായി ഇത്തരമൊരു സമരം സംഘടിപ്പിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ പതിവാകുന്നത് രോഗികളുടെ പരിചരണത്തെയും ചുമതലകള്‍ നിര്‍വഹിക്കുന്നതിനും തടസ്സമാകുന്നതായും ഡോക്ടര്‍മാര്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കിയ മെമ്മോറാണ്ടത്തില്‍ പറയുന്നു.