കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് നായയെയും ഉടമയെയും അറസ്റ്റ് ചെയ്തു

Update: 2021-05-06 05:17 GMT


പ്രതീകാത്മക ചിത്രം

ഇന്‍ഡോര്‍: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്. കൊവിഡ് നിയമങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ എല്ലായിടത്തും പോലിസ് കര്‍ശന ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇന്‍ഡോര്‍ പോലിസ് ഒരു പടി മുന്നോട്ട് പോയിരിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് ഇന്‍ഡോര്‍ പോലിസ് ഒരു നായയെയും അതിന്റെ ഉടമയെയുമാണ് അറസ്റ്റ് ചെയ്തത്.

    ഇന്‍ഡോറിലെ പലാസിയ പ്രദേശത്താണ് നായയോടൊപ്പം നടക്കാനിറങ്ങിയപ്പോള്‍ ഉടമയെയും അറസ്റ്റ് ചെയ്തത്. ഈ സമയം കൊവിഡ് കര്‍ഫ്യൂ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പോലിസ് സംഘം പട്രോളിങ് നടത്തുകയായിരുന്നു. അറസ്റ്റിലായയാള്‍ ഒരു ബിസിനസുകാരനാണ്. നായയെ പുറത്തിറക്കിയതിനാണ് നടപടി. നായയെയും ഉടമയെയും ജയിലിലേക്ക് അയച്ചെങ്കിലും പോലിസ് ഇക്കാര്യം നിഷേധിക്കുകയാണ്. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നായയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു.

Dog arrested with owner for breaking Covid protocol in Indore

Tags:    

Similar News