പ്രതിസന്ധിയെക്കുറിച്ചുള്ള യുഎന്‍ മുന്നറിയിപ്പിനിടെ അഫ്ഗാന് ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം
നാല് പതിറ്റാണ്ട് നീണ്ട യുദ്ധങ്ങളിലൂടെയും അസ്ഥിരതകളിലൂടെയും കടന്നുപോയ അഫ്ഗാനിസ്താന്‍ വലിയ അളവിലുള്ള മാനുഷിക പ്രതിസന്ധി നേരിടുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ് തിങ്കളാഴ്ച അഫ്ഗാനെക്കുറിച്ചുള്ള ഉന്നതതല സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
കാബൂള്‍: താലിബാന്‍ അധികാരം ഏറ്റെടുത്ത ശേഷം ദാരിദ്ര്യവും പട്ടിണിയും വര്‍ധിക്കുകയും വിദേശ സഹായം നിലയ്ക്കുകയും ചെയ്ത അഫ്ഗാന് ഒരു ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ദാതാക്കള്‍. രാജ്യത്ത് മാനുഷിക പ്രതിസന്ധിയെന്ന് യുഎന്‍ മുന്നറിയപ്പ് നല്‍കിയിരുന്നു.
നാല് പതിറ്റാണ്ട് നീണ്ട യുദ്ധങ്ങളിലൂടെയും അസ്ഥിരതകളിലൂടെയും കടന്നുപോയ അഫ്ഗാനിസ്താന്‍ വലിയ അളവിലുള്ള മാനുഷിക പ്രതിസന്ധി നേരിടുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ് തിങ്കളാഴ്ച അഫ്ഗാനെക്കുറിച്ചുള്ള ഉന്നതതല സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വിദേശ സഹായം നിലച്ചുപോയ സാഹചര്യത്തില്‍ കൂട്ട പലായന ഭീതി രാജ്യത്ത് ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്തെ അടിയന്തിരാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 606 മില്യണ്‍ ഡോളറിന് വേണ്ടിയുള്ള അടിയന്തിര യുഎന്‍ അപ്പീലിന്റെ പ്രതികരണമെന്നോണം എത്ര പണം വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന് പറയാന്‍ കഴിയില്ലെന്ന് ജനീവയിലെ ദാതാക്കളുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ഗുത്തേറഷ് വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണത്തില്‍ യുഎന്‍ മേധാവി വളരെ സന്തുഷ്ടനാണെങ്കിലും സാമ്പത്തിക തകര്‍ച്ചയുടെ ഗുരുതരമായ സാധ്യതയെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതായി ജനീവയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത അല്‍ ജസീറയുടെ ഡിപ്ലോമാറ്റിക് എഡിറ്റര്‍ ജെയിംസ് ബെയ്‌സ് പറഞ്ഞു.
ദശാബ്ദങ്ങളുടെ യുദ്ധത്തിനും ദുരിതത്തിനും അരക്ഷിതാവസ്ഥക്കും ശേഷം അഫ്ഗാനികള്‍ ഒരുപക്ഷേ അവരുടെ ഏറ്റവും ദുരിതപൂര്‍ണമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അഫ്ഗാനിലെ ജനതക്ക് ഒരു ജീവരക്ഷാ മാര്‍ഗം ആവശ്യമാണ്. സമ്പദ്‌വ്യവസ്ഥ നിലവില്‍ അങ്ങേയറ്റം പരിതാപകരമാണ്.