ലിംഗ സമത്വമെങ്കില്‍ പുരുഷന്‍ ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടാല്‍ പോക്‌സോ എന്തിനെന്ന് എം കെ മുനീര്‍

മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്നും അതിന്റെ പേരില്‍ ഇസ്ലാമിസ്റ്റ് എന്ന് ചാപ്പകുത്തിയാലും പ്രശ്‌നമില്ലെന്നും എം കെ മുനീര്‍ പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ, 'കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങള്‍' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2022-08-18 10:44 GMT

കോഴിക്കോട്: ലിംഗ സമത്വമെങ്കില്‍ ആണ്‍കുട്ടികള്‍ മുതിര്‍ന്ന ആളുകളുമായി ബന്ധപ്പെട്ടാല്‍ കേസെടുക്കുന്നതെന്തിനെന്ന് മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍. മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്നും അതിന്റെ പേരില്‍ ഇസ്ലാമിസ്റ്റ് എന്ന് ചാപ്പകുത്തിയാലും പ്രശ്‌നമില്ലെന്നും എം കെ മുനീര്‍ പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ, 'കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങള്‍' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഹോമോ സെക്ഷ്വാലിറ്റിയുടെ പേരില്‍ എത്ര കേസുകള്‍ നടക്കുന്നുണ്ട്. പോക്‌സോ കേസുകളൊക്കെ എന്താണ് ശരിക്കും പോക്‌സോ കേസുകള്‍ നിങ്ങള്‍ എന്തിനാണ് എടുക്കുന്നത്. ഒരു പുരുഷന്‍ വേറൊരു പുരുഷനുമായി, അല്ലെങ്കില്‍ ഒരു ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാണ് എടുക്കേണ്ടല്ലോ. ജന്‍ഡര്‍ ന്യൂട്രാലിറ്റിയാണ്. അപ്പോള്‍ പോക്‌സോ ആവശ്യം ഉണ്ടോ? ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകള്‍ ഉണ്ടാകും എന്ന് നമ്മള്‍ ആലോചിക്കുക. എത്ര പീഡനങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതിനെക്കുറിച്ച് ആലോചിക്കണം'- മുനീര്‍ പറഞ്ഞു.

ഭൂരിപക്ഷം വരുന്ന മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണിത്. ജെന്‍ഡര്‍ ന്യുാട്രാലിറ്റിയല്ല ലിംഗനീതിയാണ് ആവശ്യമെന്നും എം കെ മുനീര്‍ പറഞ്ഞു. ഈ വിഷയത്തില്‍ വലിയ സമരം ഉയര്‍ന്നു വരും. എല്ലാ മതവിഭാഗങ്ങളേയും ബാധിക്കുന്ന വിഷയമാണ് ഇത്. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ടാല്‍ നീതി ലഭിക്കുമോ വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടില്ല എന്ന് ഉറപ്പുണ്ടോ ജന്‍ഡര്‍ ന്യൂട്രാലിറ്റി അല്ല ലിംഗനീതിയാണ് ആവശ്യമെന്നും മുനീര്‍ പറയുന്നു.

ഇതിന് മുമ്പ് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ കോഴിക്കോട് എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയില്‍ മുനീര്‍ നടത്തിയ പരാമര്‍ശം വന്‍ ചര്‍ച്ചയായിരുന്നു.'ഹോമോസെക്ഷ്വാലിറ്റിയുടെ പേരില്‍ എത്ര കേസുകള്‍ നടക്കുന്നു പോക്‌സോ കേസുകളൊക്കെ എന്താണ് പുരുഷന്‍ ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാ ഇവിടെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് കേസെടുക്കുന്നു. ഇപ്പോ പോക്‌സോ ആവശ്യമുണ്ടോ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും സമൂഹത്തില്‍ ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകളുണ്ടാവും എന്ന് ആലോചിക്കുക' എം.കെ മുനീര്‍ പറഞ്ഞു.


കോഴിക്കോട് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ പരിപാടിയിലാണ് എം.കെ മുനീറിന്റെ ചോദ്യം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ ഭൂരിപക്ഷം മതവിശ്വാസികളെ വെല്ലുവിളിക്കുകയാണ്. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടുമിട്ടാല്‍ ലിംഗനീതിയാവുമോ എന്നും അദ്ദേഹം ചോദിച്ചു.








Tags:    

Similar News