
ബംഗളൂരു: വ്യോമസേനാ ഉദ്യോഗസ്ഥനെയും സൈനികയായ ഭാര്യയേയും ചിലര്‍ റോഡിലിട്ട് മര്‍ദ്ദിച്ചതായി പരാതി. ഡിആര്‍ഡിഒ ഉദ്യോഗസ്ഥനായ ആദിത്യ ബോസും സ്ക്വാഡ്രണ്‍ ലീഡറായ ഭാര്യ മധുമിതയുമാണ് ഏപ്രില്‍ 18ന് ആക്രമണത്തിന് ഇരയായത്. സിവി രാമന് നഗറിലെ ഡിആര്‍ഡിഒ കോളനിയില്‍ നിന്നും കെമ്പഗൗഡ വിമാനത്താവളത്തിലേക്ക് പോവുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ കാര്‍ തടഞ്ഞു നിര്‍ത്തി ഭാര്യയെ കന്നഡയില്‍ തെറി വിളിച്ചെന്ന് ആദിത്യ ബോസ് പറയുന്നു. ഇതിനെ ചോദ്യം ചെയ്യാന്‍ പുറത്തിറങ്ങിയപ്പോള്‍ ബൈക്കുകാരന് താക്കോല്‍ കണ്ട് തലയില്‍ കുത്തി. കാറില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ കണ്ടതോടെ ബൈക്കുകാരന് കൂടുതല്‍ അക്രമം കാണിച്ചുവെന്നും ആദിത്യബോസ് ആരോപിക്കുന്നു. സ്ഥലത്തു കൂടെ നടന്നുപോവുകയായിരുന്നവര് കല്ലുമായി തന്നെ ആക്രമിക്കാന്‍ വന്നെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ബോസ് ആരോപിച്ചു. സംഭവത്തെ കുറിച്ച് റിപോര്‍ട്ട് ലഭിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പോലിസ് വ്യക്തമാക്കി.