ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാര പൊടിയായി മാറുമെന്ന് മഹാരാഷ്ട്ര മന്ത്രി

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വന്‍തോതില്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു. എന്നാല്‍ ഈ കേസ് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഷാരൂഖ് ഖാനെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Update: 2021-10-24 01:37 GMT

ബീഡ്: ക്രൂയിസ് കപ്പല്‍ മയക്കുമരുന്ന് വേട്ട കേസില്‍ ബിജെപിയെ പരിഹസിച്ച് മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍. സിനിമാ സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളാണെന്നും താരം ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാര പൊടിയായി മാറുമെന്നുമായിരുന്നു ഛഗന്‍ ഭുജ്ബലിന്റെ പരിഹാസം.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വന്‍തോതില്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു. എന്നാല്‍ ഈ കേസ് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഷാരൂഖ് ഖാനെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മരുന്നുകള്‍ പഞ്ചസാരപ്പൊടിയായി മാറും,' മുതിര്‍ന്ന എന്‍സിപി നേതാവ് പരിഹസിച്ചു.സമതാ പരിഷത്ത്-എന്‍സിപി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഭുജ്ബല്‍.

Tags:    

Similar News