ഫാഷിസത്തെ തകര്‍ത്ത് പുതിയൊരിന്ത്യ രൂപംകൊള്ളുന്നത് വരെ ഈ ശബ്ദം ഉയര്‍ന്ന് നില്ക്കും: ഇ അബൂബക്കര്‍
കോഴിക്കോട്: ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളെ തകര്‍ത്ത് പുതിയൊരു ഇന്ത്യ രൂപം കൊള്ളുന്നത് വരെ പോപുലര്‍ ഫ്രണ്ടിന്റെ ശബ്ദം ഉയര്‍ന്ന് നില്‍ക്കുമെന്ന് മുന്‍ ചെയര്മാന് ഇ അബൂബക്കര്‍. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ സ്ഥാപക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി പുവ്വാട്ടുപറമ്പില്‍ സംഘടിപ്പിച്ച യൂനിറ്റി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും സിഖുകാരും ബുദ്ധന്മാരും ജൈനന്മാരും ദൈവം ഉള്ളവരും ഇല്ലാത്തവരും കമ്മ്യൂണിസ്റ്റുകളും അല്ലാത്തവരും സാഹോദര്യത്തോടെ വാഴുന്ന പുതിയൊരിന്ത്യ രൂപംകൊള്ളും. അതുവരെ ഈ ശബ്ദം ഉയര്‍ന്ന് നില്ക്കും. അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗം അഡ്വ.എംഎം റഫീഖ് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം സി സക്കീര്‍ സ്വാഗതം ആശംസിച്ചു. എസ്ഡിപി ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, എന്‍ഡബ്ല്യൂഎഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജമീല ടീച്ചര്‍, ആള് ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി നാസര്‍ ലതീഫി, കാംപസ് ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹിഷാം എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നദ്വി നന്ദി പറഞ്ഞു.