
കൊച്ചി: പ്രശസ്ത വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനു വീണ്ടും ഇഡിയുടെ നോട്ടിസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയത്. എമ്പുരാന്‍ സിനിമക്കെതിരെ സംഘപരിവാരം രംഗത്തെത്തിയതിന് പിന്നാലെ ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളില്‍ നടന്ന റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെ 6 മണിക്കൂറോളമാണ് ഇന്നലെ ചോദ്യം ചെയ്തിരുന്നത്. 'എമ്പുരാന്‍' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടന്ന റെയ്ഡിന് രാജ്യവ്യാപകമായ ശ്രദ്ധയും ലഭിച്ചിരുന്നു.