ഭോപാല്‍: ഇ-ടെണ്ടര്‍ അഴിമതിയുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുന്‍ ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡ്. ഭോപ്പാല്‍, ഹൈദരാബാദ്, ബാംഗ്ലൂര്‍ തുടങ്ങി 16 സ്ഥലങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയതെന്ന് ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. 16 സ്ഥലങ്ങളില്‍ അഞ്ച് സ്ഥലങ്ങള്‍ മധ്യപ്രദേശ് മുന്‍ ചീഫ് സെക്രട്ടറിയുമായി ബന്ധമുള്ളതാണ്. ഹൈദരാബാദിലെ ഒമ്പത് സ്ഥലങ്ങളിലും ബെംഗളൂരുവിലെ രണ്ട് സ്ഥലങ്ങളിലും റെയ്ഡ് നടത്തി. പരിശോധനയില്‍ ചില രേഖകള്‍ ഇഡി അധികൃതര്‍ കണ്ടെത്തി.
ED Raids Madhya Pradesh Ex-Chief Secretary's Premises