മുറിവ് മാറാതെ ആശുപത്രിയില്‍നിന്ന് വിട്ടയച്ച വയോധിക വീടിനുള്ളില്‍ പുഴുവരിച്ച നിലയില്‍
നിലമ്പൂര്‍: മുറിവ് പൂര്‍ണമായും മാറുന്നതിനു മുമ്പ് ആശുപത്രിയില്‍നിന്ന് പറഞ്ഞയച്ച വയോധികയെ വീട്ടിനുള്ളില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കരുളായി നിലംപതിയിലെ പ്രേമലീല(68)യെയാണ് കാലില്‍ പുഴുവരിക്കുന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. മന്ത് രോഗ ബാധിതയായുടെ പ്രേമലീലയുടെ കാലില്‍ പുഴുവരിക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പാലിയേറ്റീവ് പ്രവര്‍ത്തകരുമായി ചേര്‍ന്ന് മുറിവ് വൃത്തിയാക്കി ആശുപത്രിയിലെത്തിച്ചു. പരിചരിക്കാന്‍ ആരുമില്ലാതെ തനിച്ച് താമസിക്കുന്ന വയോധികയെ നിലമ്പൂര്‍ ജില്ലാ ആശുപത്രി അധികൃതരാണ് മുറിവ് ഭേദമാവുന്നതിനു മുമ്പ് വിട്ടയച്ചത്. എന്നാല്‍ പ്രേമലീല ആവശ്യപ്പെട്ടതിനാലാണ് ഇവരെ വീട്ടിലേക്ക് അയച്ചതെന്നാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രി അധികൃതരുടെ വിശദീകരണം.