
തിരുവനന്തപുരം: പൊഴിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനിടയില്‍ ആന ഇടഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള പാറശ്ശാല ശിവശങ്കരനെന്ന ആനയാണ് എഴുന്നള്ളിപ്പിനിടയില്‍ ഇടഞ്ഞത്.വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോട് കൂടി ശ്രീഭൂത ബലി എഴുന്നള്ളിപ്പ് നടക്കുന്നതിനിടിയിലാണ് ആന ഇടഞ്ഞത്. തുടര്‍ന്ന് ആന, ക്ഷേത്രത്തിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ നശിപ്പിക്കുകയും ചുറ്റമ്പലം അടിച്ച് തകര്‍ക്കുകയും ചെയ്തു.