മക്കയിലെ അസീസിയ്യയില്‍ ലിഫ്റ്റ് അപകടം; രണ്ട് ഇന്ത്യന്‍ ഹാജിമാര്‍ മരിച്ചു

Update: 2024-06-06 15:11 GMT

മക്ക: മക്കയിലെ അസീസിയ്യയിലുണ്ടായ ലിഫ്റ്റ് അപകടത്തില്‍ ഹജ്ജ് കര്‍മത്തിനെത്തിയ രണ്ട് ഇന്ത്യന്‍ തീര്‍ഥാടകര്‍ മരണപ്പെട്ടു. ബിഹാര്‍ സ്വദേശികളായ മുഹമ്മദ് സിദ്ദീഖ്(73), അബ്ദുല്‍ ലത്തീഫ്(70) എന്നിവരാണ് മരിച്ചത്. അസീസിയ്യയിലെ 145ാം നമ്പര്‍ കെട്ടിടത്തിലെ ലിഫ്റ്റാണ് അപകടത്തില്‍പ്പെട്ടത്. നാലാം നിലയില്‍ താമസിച്ചിരുന്ന തീര്‍ഥാടകര്‍ പുറത്ത് പോവാനായി ലിഫ്റ്റിന്റെ വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാല്‍, ഈ സമയം മുകളിലായിരുന്ന ലിഫ്റ്റ് ഇവര്‍ നില്‍ക്കുന്ന നിലയിലേക്ക് എത്തിയിരുന്നില്ല. ഇതറിയാതെ ലിഫ്റ്റ് വരുന്നയിടത്തേക്ക് കയറിയ ഇരുവരും താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. സാധാരണയായി ലിഫ്റ്റ് എത്തി നില്‍ക്കുന്ന നിലയില്‍ മാത്രമേ ലിഫ്റ്റിന്റെ വാതില്‍ തുറക്കുകയുള്ളൂ. എന്നാല്‍, ലിഫ്റ്റിന്റെ സാങ്കേതിക തകരാറാണ് വാതില്‍ തുറക്കാന്‍ കാരണം.

Tags:    

Similar News