ഡൊണാള്‍ഡ് ട്രംപിന് 630 കോടി രൂപ സംഭാവന ചെയ്ത് ഇലോണ്‍ മസ്‌ക്

അമേരിക്കയിലെ തീവ്രവലതുപക്ഷക്കാരനായ ടക്കര്‍ കാള്‍സണ്‍ രൂപീകരിച്ച പിഎസി എന്ന സംഘടനക്കാണ് മസ്‌ക് പണം നല്‍കിയിരിക്കുന്നത്.

Update: 2024-10-16 09:58 GMT

ന്യൂയോര്‍ക്ക്: യുഎസ് തിരഞ്ഞെടുപ്പിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്ന സംഘടനക്ക് ടെസ്‌ല, എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് 630 കോടി രൂപ സംഭാവന ചെയ്തു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനെതിരായ മല്‍സരത്തില്‍ ട്രംപിന് ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്ന വ്യക്തിയായി ഇതോടെ ഇലോണ്‍ മസ്‌ക് മാറി. അമേരിക്കയിലെ തീവ്രവലതുപക്ഷക്കാരനായ ടക്കര്‍ കാള്‍സണ്‍ രൂപീകരിച്ച പിഎസി എന്ന സംഘടനക്കാണ് മസ്‌ക് പണം നല്‍കിയിരിക്കുന്നത്. സുരക്ഷിതമായ രാജ്യ അതിര്‍ത്തി, ശ്രദ്ധാപൂര്‍വ്വമായ വിഭവ വിതരണം, സുരക്ഷിതമായ നഗരങ്ങള്‍, സ്വയംപ്രതിരോധത്തിനുള്ള അവകാശം എന്നിവയിലാണ് സംഘടന ഊന്നുന്നത്.

ഡൊണാള്‍ഡ് ട്രംപിന്റെ 'അമേരിക്കയെ വീണ്ടും മഹനീയമാക്കണം' എന്ന മുദ്രാവാക്യം പതിച്ച തൊപ്പിയുമായി കഴിഞ്ഞ ദിവസം ഇലോണ്‍ മസ്‌ക് മാധ്യമങ്ങളെ കണ്ടിരുന്നു. ''അഭിപ്രായ സ്വാതന്ത്ര്യം എടുത്തുകളയാനാണ് ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നത്. സ്വയം പ്രതിരോധത്തിന് വേണ്ടി ആയുധമണിയാനുള്ള അവകാശം എടുത്തുകളയാന്‍ ശ്രമിക്കുന്നു. അവസാനം നമ്മുടെ വോട്ട് ചെയ്യാനുള്ള അവകാശവും എടുത്തുകളയും'' -മസ്‌ക് പറഞ്ഞു.

Tags:    

Similar News