ജന്മദിനാഘോഷത്തിനുള്ള ചെലവിന് സ്ത്രീയുടെ സ്വര്‍ണക്കമ്മലുകള്‍ പിടിച്ചുപറിച്ചു; ജൂനിയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

ഷഹദാരയിലെ ജ്യോതി നഗറില്‍ താമസിക്കുന്ന ലൗ എന്ന പേരില്‍ അറിയപ്പെടുന്ന മോഹിത് ഗൗതമാണ് സംഭവത്തില്‍ പിടിയിലായത്.

Update: 2021-07-28 04:30 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാനസസരോവര്‍ പാര്‍ക്ക് പ്രദേശത്ത് ഒരു സ്ത്രീയുടെ സ്വര്‍ണ്ണ കമ്മലുകള്‍ തട്ടിയെടുത്തതിനും ജന്മദിനാഘോഷത്തിനുള്ള ചെലവുകള്‍ക്കായി വില്‍പന നടത്തിയതിനും 31 കാരനായ ജൂനിയര്‍ എഞ്ചിനീയറെ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു.

ഷഹദാരയിലെ ജ്യോതി നഗറില്‍ താമസിക്കുന്ന ലൗ എന്ന പേരില്‍ അറിയപ്പെടുന്ന മോഹിത് ഗൗതമാണ് സംഭവത്തില്‍ പിടിയിലായത്. ബൈക്കിലെത്തിയ ആള്‍ സ്വര്‍ണകമ്മല്‍ തട്ടിപ്പറിച്ചെന്ന് കാട്ടി വെള്ളിയാഴ്ചയാണ് മാനസസരോവര്‍ പാര്‍ക്ക് പോലിസ് സ്‌റ്റേഷനില്‍ സ്ത്രീ പരാതി നല്‍കിയത്. അന്വേഷണത്തിനിടെ പോലിസ് 30 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കള്ളന്‍ രക്ഷപ്പെട്ട റൂട്ട തയ്യാറാക്കി. വീഡിയോ ദൃശ്യങ്ങളില്‍ പ്രതിയുടെ ചിത്രങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതില്‍ ഇയാള്‍ മാസ്‌ക് മൂടി ധരിച്ച നിലയിലായിരുന്നുവെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാഹനത്തിന്റെ രണ്ട് നമ്പര്‍ പ്ലേറ്റുകളിലും രജിസ്‌ട്രേഷന്‍ നമ്പര്‍ ഉണ്ടായിരുന്നില്ല.

ഞായറാഴ്ച, ജഗത്പുരി വൈന്‍ ഷോപ്പില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ നമ്പര്‍ പ്ലേറ്റില്ലാതെ എത്തിയ മോട്ടോര്‍ സൈക്കിളിനെ പോലിസ് തടയുകയും ഗൗതമിനെ പിടികൂടുകയുമായിരുന്നു. ബിഎസ്ഇഎസിലെ കരാര്‍ അടിസ്ഥാനത്തില്‍ താന്‍ ജൂനിയര്‍ എഞ്ചിനീയറാണെന്ന് ചോദ്യം ചെയ്യലില്‍ ഗൗതം വെളിപ്പെടുത്തി. ഞായറാഴ്ച ജന്മദിനം ആഘോഷിക്കുന്നതിനായി യുവതിയുടെ സ്വര്‍ണ്ണ കമ്മലുകള്‍ തട്ടിയെടുക്കുകയായിരുന്നുവെന്നും ഇത് ഷാഡാരയിലെ അശോക് നഗറില്‍ താമസിക്കുന്ന സുരേന്ദര്‍ എന്ന സ്വര്‍ണ്ണപ്പണിക്കാരന് വിറ്റതായും ഗൗതം പറഞ്ഞു.

Tags:    

Similar News