യുഎഎന്‍-ആധാര്‍ ലിങ്കിങ് സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി

നേരത്തേ ഇതിനായി ആഗസ്ത് 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.

Update: 2021-09-14 15:28 GMT

ന്യൂഡല്‍ഹി: ആധാര്‍ ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതി 2021 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അറിയിച്ചു.

നേരത്തേ ഇതിനായി ആഗസ്ത് 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നിലിപ്പോഴിത് 4 മാസത്തേക്ക് കൂടി നീട്ടി നല്‍കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇപിഎഫ്ഒ ഈ വാര്‍ത്ത പുറത്തുവിട്ടത്.

2021 ഡിസംബര്‍ 31ന് മുമ്പായി നിങ്ങള്‍ ഇപിഎഫ്ഒയും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ടിലേക്ക് വരുന്ന തൊഴില്‍ ദാതാവിന്റെ വിഹിതം ലഭ്യമാവുകയില്ല. കൂടാതെ ഇപിഎഫ് അക്കൗണ്ടില്‍ പണം പിന്‍വലിക്കുന്നതിനും ഉപയോക്താവിന് പ്രയാസങ്ങള്‍ നേരിട്ടേക്കാം. ഇപിഎഫ് അക്കൗണ്ട് ഉടമയുടെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇപിഎഫ്ഒ സേവനങ്ങള്‍ ഉപയോക്താവിന് ലഭിക്കുകയില്ല.

Tags:    

Similar News