മാനസികെ വെല്ലുവിളി നേരിടുന്ന മകന് ക്രൂര മര്‍ദനം; പിതാവ് അറസ്റ്റില്‍; വധശ്രമത്തിന് കേസ്
മട്ടാഞ്ചേരി ചെറളായിക്കടവില്‍ താമസിക്കുന്ന ഒറ്റപ്പാലം സുധീര്‍ എന്നറിയപ്പെടുന്ന സുധീറാണ് തന്റെ മകനെ വീട്ടിനുള്ളില്‍ ക്രൂരമായി മര്‍ദിച്ചത്.ഇയാളെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലിസ് അറസ്റ്റു ചെയ്തു
കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന മകനെ ക്രൂരമായി മര്‍ദിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചെറളായിക്കടവില്‍ താമസിക്കുന്ന ഒറ്റപ്പാലം സുധീര്‍ എന്നറിയപ്പെടുന്ന സുധീറാണ് തന്റെ മകനെ വീട്ടിനുള്ളില്‍ ക്രൂരമായി മര്‍ദിച്ചത്.ഇയാളെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലിസ് അറസ്റ്റു ചെയ്തു.വീഡിയോ കോണ്‍ഫ്രന്‍സിലൂടെ കോടതിയില്‍ ഇന്ന് ഹാജരാക്കും.കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളിലുടെ പ്രചരിച്ചതോടെയാണ് ഇയാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.
വണ്ണമുള്ള വടികള്‍ കൊണ്ട് തലങ്ങും വിലങ്ങും കുട്ടിയെ ഇയാള്‍ മര്‍ദിക്കുന്നതായിട്ടാണ് ദൃശ്യങ്ങളിലുളളത്. ഇതിനിടെ ഇയാളുടെ മാതാവ് വടികള്‍ തട്ടിപ്പറിച്ചു മാറ്റുന്നുണ്ട്. തുടര്‍ന്ന് കൈകൊണ്ടും കാല് കൊണ്ടും അടിക്കുകയും തൊഴിക്കുകയും തലകീഴായി നിര്‍ത്തി മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ ദൃശ്യം പ്രചരിക്കാന്‍ തുടങ്ങിയതോടെ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഫോര്‍ട്ട്കൊച്ചി പോലിസ് ഇന്‍സ്പെക്ടര്‍ പി കെ ദാസ്, എസ് ഐ ബിജു എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയുടെ വീട്ടിലെത്തി കുട്ടിയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തി.ഇതിനുശേഷം സുധീറിനെ കസ്റ്റഡിയില്‍ എടുത്തു.തുടര്‍ന്ന് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റു ചെയ്യുകയായിരുന്നു.കുറെ നാളുകളായി പിതാവ് സുധീര്‍ മകനെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് മാതാവ് മൊഴി നല്‍കിയതായി ഫോര്‍ട്ട് കൊച്ചി പോലിസ് പറഞ്ഞു.