ചാരവൃത്തി കേസ്: കൊച്ചി കപ്പല്‍ശാലയില്‍ എന്‍ഐഎ പരിശോധന

Update: 2024-08-28 11:10 GMT

കൊച്ചി: വിശാഖപട്ടണം ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് കൊച്ചി കപ്പല്‍ശാലയില്‍ എന്‍ഐഎ പരിശോധന. എന്‍ഐഎ ഹൈദരാബാദ് യൂനിറ്റാണ് പരിശോധന നടത്തിയത്. കപ്പല്‍ശാലയിലെ ജീവനക്കാരനായ ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഹണി ട്രാപ്പില്‍ കുടുക്കി കപ്പല്‍ശാലയില്‍ നിന്നു തന്ത്രപ്രധാന ചിത്രങ്ങള്‍ ചോര്‍ത്തിയെന്നാണ് എന്‍ ഐഎ ആരോപണം. കസ്റ്റഡിയിലെടുത്തയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഹൈദരാബാദിലേക്ക് കൊണ്ടുപോവും.

Tags:    

Similar News