''എല്ലാ വെള്ളിയാഴ്ച്ചകളിലും വീട്ടുതടങ്കലിലാക്കുന്നു, കശ്മീരിലെ മുസ്‌ലിം സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമം''; ഹൈക്കോടതിയെ സമീപിച്ച് മിര്‍വായിസ് ഉമര്‍ ഫാറൂഖ്

Update: 2025-04-18 14:47 GMT
എല്ലാ വെള്ളിയാഴ്ച്ചകളിലും വീട്ടുതടങ്കലിലാക്കുന്നു, കശ്മീരിലെ മുസ്‌ലിം സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമം; ഹൈക്കോടതിയെ സമീപിച്ച് മിര്‍വായിസ് ഉമര്‍ ഫാറൂഖ്

ശ്രീനഗര്‍: വെള്ളിയാഴ്ച്ചകളില്‍ വീട്ടുതടങ്കലില്‍ ആക്കുന്നതിനെ ചോദ്യം ചെയ്ത് കശ്മീരിലെ ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖ് ഹൈക്കോടതിയെ സമീപിച്ചു. ശ്രീനഗറിലെ ജാമിഅ് മസ്ജിദില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ തന്നെ പോലിസ് അനുവദിക്കുന്നില്ലെന്ന് ഹരജിയില്‍ മിര്‍വായിസ് ചൂണ്ടിക്കാട്ടി.


 ''എല്ലാ വെള്ളിയാഴ്ചയും എന്നെ വീട്ടുതടങ്കലില്‍ ആക്കുന്നു! സംസാരിക്കരുതെന്ന് എന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. കശ്മീര്‍ താഴ്‌വരയിലെ മുസ്‌ലിം സ്ഥാപനങ്ങളായ ജാമിഅ് മസ്ജിദിന്റെയും മറ്റു പള്ളികളുടെയും പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു. വീട്ടുതടങ്കലിന് എതിരായ എന്റെ മുന്‍ കേസില്‍ തീര്‍പ്പുണ്ടായിട്ടില്ല. ഇപ്പോള്‍ വെള്ളിയാഴ്ച്ചയില്‍ ഇളവ് നല്‍കണം. ഇത്തരം സമയങ്ങളില്‍ ക്ഷമ മാത്രമാണ് ഞങ്ങളുടെ ഏകശക്തി.''- സാമൂഹിക മാധ്യമമായ എക്‌സില്‍ മിര്‍വായിസ് പറഞ്ഞു. റമാദന്‍ മാസത്തില്‍ നിരവധി ദിവസങ്ങളില്‍ ജാമിയ മസ്ജിദ് പോലിസ് പൂട്ടിയിരുന്നു.

Similar News