പ്രവാസി ക്ഷേമനിധി; പുതുക്കിയ പെന്‍ഷന്‍ ഏപ്രില്‍ മുതല്‍
തിരിച്ചെത്തിയ പ്രവാസി കാറ്റഗറിയിലുള്ളവര്‍ക്ക് മൂവായിരവും നിലവില്‍ പ്രവാസികള്‍ ആയിരിക്കുന്ന കാറ്റഗറിയല്‍പെട്ടവര്‍ക്ക് 3,500 രൂപയുമാണ് പെന്‍ഷന്‍. മുമ്പ് ഇത് എല്ലാവര്‍ക്കും 2000 ആയിരുന്നു.
കോഴിക്കോട്: പ്രവാസി ക്ഷേമ നിധിയിലെ വര്‍ധിപ്പിച്ച പെന്‍ഷന്‍ ഏപ്രില്‍ മുതല്‍ നല്‍കി തുടങ്ങുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി എം ജാബിര്‍ അറിയിച്ചു. തിരിച്ചെത്തിയ പ്രവാസി കാറ്റഗറിയിലുള്ളവര്‍ക്ക് മൂവായിരവും നിലവില്‍ പ്രവാസികള്‍ ആയിരിക്കുന്ന കാറ്റഗറിയല്‍പെട്ടവര്‍ക്ക് 3,500 രൂപയുമാണ് പെന്‍ഷന്‍. മുമ്പ് ഇത് എല്ലാവര്‍ക്കും 2000 ആയിരുന്നു.
ക്ഷേമ നിധി പെന്‍ഷന്‍ 3000വും 3500ഉം ആക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് മാസങ്ങളായി. എന്നാല്‍, ഇതിന്റെ വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് വന്നത്. സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ അടുത്തമാസം മുതല്‍ പുതുക്കിയ പെന്‍ഷന്‍ വിതരണം ചെയ്യും.
നിലവില്‍ 22,000ല്‍ അധികം ആളുകളാണ് പെന്‍ഷന്‍ കൈപറ്റുന്നത്. ഏഴ് ലക്ഷത്തോളം പേരാണ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്.