'വിശദീകരണം തൃപ്തികരമല്ല'; പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് സസ്‌പെന്‍ഷന്‍
കെപിസിസി, ഡിസിസി അംഗത്വമാണ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി.
കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍. കെപിസിസി, ഡിസിസി അംഗത്വമാണ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി.
അധ്യാപികയുടെ പരാതിയില്‍ ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിനായി എല്‍ദോസ് കുന്നപ്പിള്ളി ശനിയാഴ്ച ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു. തുടര്‍ന്ന് എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുന്‍കൂര്‍ ജാമ്യമുള്ളസ്ഥിതിക്ക് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നവംബര്‍ ഒന്നുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാനും മുന്‍കൂര്‍ ജാമ്യ ഉപാധിയില്‍ കോടതി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോലിസ് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം.