തൃശൂരില്‍ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞു; ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ അയല്‍വീട്ടിലാണ് സംഭവം

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഒരു വീട്ടിലേക്ക് അജ്ഞാതര്‍ സ്‌ഫോടകവസ്തു എറിഞ്ഞു. വെള്ളിയാഴ്ച രാത്രി 10.45 ഓടെ അയ്യന്തോള്‍ ഗ്രൗണ്ടിനടുത്തുള്ള ഒരു വീട്ടിലാണ് സംഭവം. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചപ്പോഴാണ് പരിസരവാസികള്‍ സംഭവമറിയുന്നത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീടിന്റെ തൊട്ടടുത്ത വീട്ടിലാണ് സംഭവം.
ശോഭ സുരേന്ദ്രന്റെ വീടാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമുണ്ടായതെന്നാണ് പറയപ്പെടുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. സംശയകരമായ രീതിയില്‍ രാത്രി ഒരു കാര്‍ കണ്ടതായി പ്രദേശവാസികള്‍ പോലിസിന് മൊഴി നല്‍കി.സംഭവസമയത്ത് ശോഭാ സുരേന്ദ്രനും വീട്ടിലുണ്ടായിരുന്നു.രാത്രി 10.44 ഓടെയാണ് സംഭവിച്ചതെന്നും ഉഗ്രമായ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.