ലണ്ടന്‍: താലിബാന്റെയും അവരെ അനുകൂലിക്കുന്നവരുടേയും അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ഫേസ്ബുക്ക്. താലിബാനുമായി ബന്ധപ്പെട്ട ഉള്ളടക്കം നിരീക്ഷിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി അഫ്ഗാന്‍ വിദഗ്ധരുടെ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഫേസ്ബുക്ക് അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷങ്ങളായി താലിബാന്‍ സാമൂഹിക മാധ്യമങ്ങളിലും സജീവമായി ഇടപെടുന്നുണ്ട്.
'യുഎസ് താലിബാനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ 'അപകടകരമായ സംഘടനകല്‍' സംബന്ധിച്ചുള്ള നയങ്ങള്‍ക്കനുസൃതമായാണ് താലിബാനെ നിരോധിച്ചത്. ഇതിനര്‍ത്ഥം താലിബാന്റെയും അവരെ അനുകൂലിക്കുന്നവരുടേയും അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്നാണ്'. ഫേസ്ബുക്ക് വക്താവ് ബിബിസിയോട് പറഞ്ഞു.
'ഞങ്ങള്‍ക്ക് അഫ്ഗാനിസ്ഥാന്‍ വിദഗ്ദ്ധരുടെ ഒരു സമര്‍പ്പിത സംഘമുണ്ട്, അവര്‍ സ്വദേശികളായ ദാരി, പശ്തു ഭാഷ സംസാരിക്കുന്നവരാണ്. പ്രാദേശിക വിഷയങ്ങള്‍ അറിവുള്ളവരും, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും സഹായിക്കുന്നു,' വക്താവ് പറഞ്ഞു.
ഈ നയം അതിന്റെ മുന്‍നിര സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുള്‍പ്പെടെ അതിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകള്‍ക്കും ബാധകമാണെന്ന് ഫേസ്ബുക്ക് എടുത്തുകാണിച്ചു. അതേസമയം, താലിബാന്‍ ആശയവിനിമയം നടത്താന്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.