ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും ഭാഗികമായി പ്രവര്‍ത്തനരഹിതം
ഫെയ്‌സ്ബുക്കില്‍ പേജുകള്‍ ലോഡാവുന്നുണ്ടെങ്കിലും ചില പോസ്റ്റുകളും ഫോട്ടോകളും കൃത്യമായി ലഭിക്കുന്നില്ല. ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഈ പ്രശ്‌നം നേരിടുന്നതായി ട്രാക്കിങ് വെബ്‌സൈറ്റായ ഡൗണ്‍ ഡിറ്റക്ടര്‍ റിപോര്‍ട്ട് ചെയ്തു.
ലണ്ടന്‍: സര്‍വര്‍ തകരാര്‍ ഫെയ്‌സ്ബുക്കിന്റെയും വാട്ട്‌സാപ്പിന്റെയും പ്രവര്‍ത്തനത്തെ ബാധിച്ചു. ചില രാജ്യങ്ങളില്‍ വാട്ട്‌സാപ്പിന്റെയും ഫെയ്‌സ്ബുക്കിന്റെയും പ്രവര്‍ത്തനം ഭാഗികമായാണ് തകരാറിലായത്. ഫെയ്‌സ്ബുക്കില്‍ പേജുകള്‍ ലോഡാവുന്നുണ്ടെങ്കിലും ചില പോസ്റ്റുകളും ഫോട്ടോകളും കൃത്യമായി ലഭിക്കുന്നില്ല. ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഈ പ്രശ്‌നം നേരിടുന്നതായി ട്രാക്കിങ് വെബ്‌സൈറ്റായ ഡൗണ്‍ ഡിറ്റക്ടര്‍ റിപോര്‍ട്ട് ചെയ്തു. യൂറോപ്പ്, യുഎസ്, സൗത്ത് അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളിലെ യൂസര്‍മാരെയാണ് പ്രശ്‌നം കാര്യമായി ബാധിച്ചത്. ഇന്ത്യയിലും ഭാഗികമായി പ്രശ്‌നങ്ങളുണ്ടെന്ന് യൂസര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.
സമാനമായ പ്രശ്‌നം വാട്ട്‌സാപ്പിലും നേരിടുന്നുണ്ട്. ഫോട്ടോകള്‍, വീഡിയോകള്‍, വോയിസ് മെസേജുകള്‍ എന്നിവ അയക്കുന്നതിനാണ് വാട്ട്‌സാപ്പില്‍ പ്രശ്‌നം നേരിടുന്നത്. ഇന്‍സ്റ്റഗ്രാമിലും പ്രശ്‌നം നേരിടുന്നുണ്ട്. അതേ സമയം, ഫെയ്‌സ്ബുക്ക് ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.