പി ശശിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ്; റെഡ് ആര്‍മിയെ തള്ളി പി ജയരാജന്‍

റെഡ് ആര്‍മിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അവര്‍ തന്റെ പേരുമായി ബന്ധപ്പെടാന്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നും പി ജയരാജന്‍ പറഞ്ഞു.

Update: 2024-09-06 08:56 GMT
പി ശശിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ്; റെഡ് ആര്‍മിയെ തള്ളി പി ജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ ആരോപണത്തിനു പിന്നാലെ റെഡ് ആര്‍മിയെ തള്ളി സിപിഎം നേതാവ് പി ജയരാജന്‍. റെഡ് ആര്‍മിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അവര്‍ തന്റെ പേരുമായി ബന്ധപ്പെടാന്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നും പി ജയരാജന്‍ പറഞ്ഞു. പി ശശിക്കെതിരേ സഖാവ് അന്‍വര്‍ അക്കമിട്ട് നിരത്തിയ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയും പാര്‍ട്ടിയും ഏറ്റവും ആര്‍ജവമുള്ള തീരുമാനം കൈക്കൊള്ളുമെന്നു തന്നെയാണ് വിശ്വാസം എന്ന രീതിയിലായിരുന്നു റെഡ് ആര്‍മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇക്കാലമത്രയും മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്നും റെഡ് ആര്‍മി വിമര്‍ശിച്ചിരുന്നു. പാര്‍ട്ടിയുടെ നവമാധ്യമങ്ങളുമായാണ് തനിക്ക് ബന്ധമെന്നും ഇപ്പോള്‍ നടക്കുന്നതെല്ലാം വ്യാജപ്രചരണങ്ങളാണെന്നുമാണ് ജയരാജന്റെ വാദം. പോലിസുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജന്‍ ആവര്‍ത്തിച്ചു.

Tags:    

Similar News