വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: പിഎം ആര്‍ഷോയോടും കെഎച്ച് ബാബുജാനോടും സിപിഎം വിശദീകരണം തേടി
തിരുവനന്തപുരം: എസ്എഫ് ഐ നേതാക്കള്‍ ഉള്‍പ്പെട്ട വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഒടുവില്‍ സിപിഎം ഇടപെടല്‍. സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെഎച്ച് ബാബുജാനോടും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയോടും വിശദീകരണം തേടി. ഇരുവരും എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായാണ് സംസാരിച്ചത്. പാര്‍ട്ടിയെയും എസ്എഫ് ഐയെയും വിവാദങ്ങളില്‍ മുക്കിയ സംഭവങ്ങളില്‍ സിപിഎം നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായ ബാബുജാന് കൂടി വിഷയത്തില്‍ ഉള്‍പ്പെട്ടതോടെയാണ് പാര്‍ട്ടി നേതൃത്വം ഇടപെടാന്‍ തീരുമാനിച്ചത്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന് വിഷയം വിശദീകരിക്കുമെന്നാണ് വിവരം. ഇന്ന് എസ്എഫ്ഐ സംസ്ഥാന യോഗവും ചേരുന്നുണ്ട്. അതേസമയം നിഖില്‍ തോമസിനു വേണ്ടി ഇടപെട്ടിട്ടില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തില്‍ ബാബുജാന് പറഞ്ഞിരുന്നു. ഇതും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കും. വിവാദങ്ങള്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നാണ് സിപിഎം വിലയിരുത്തല്‍.