കോഴിക്കോട്: നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്നും പിന്നില്‍ വന്‍കിട മരുന്ന് കമ്പനിയുമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരേ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരേയാണ് ഐടി ആക്റ്റ് പ്രകാരം കൊയിലാണ്ടി പോലിസ് കേസെടുത്തത്. പോസ്റ്റ് ചര്‍ച്ചയായതോടെ അനില്‍ കുമാര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.