ചാര്‍ജിങിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

വെല്ലൂരിന് സമീപത്തെ അല്ലാപുരം സിവിസി ഏരിയയില്‍ താമസിക്കുന്ന ദുരൈ വര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്.

Update: 2022-03-26 13:26 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. വെല്ലൂരിന് സമീപത്തെ അല്ലാപുരം സിവിസി ഏരിയയില്‍ താമസിക്കുന്ന ദുരൈ വര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്.

അടുത്തിടെയാണ് വര്‍മ്മ ഇലക്ട്രിക് ബൈക്ക് വാങ്ങിയത്. വീട്ടിനകത്ത് വച്ച് ചാര്‍ജ്ജ് ചെയ്യുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. തീയില്‍നിന്നു രക്ഷപ്പെടാന്‍ വര്‍മ്മയും മകളും ശുചിമുറിയിലേക്ക് ഓടിക്കയറി. എന്നാല്‍, തീയില്‍നിന്നുള്ള പുകയേറ്റ് ഇരുവരും ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

തീ പടരുന്നത് കണ്ട സമീപ വാസികള്‍ രക്ഷാ പ്രവര്‍ത്തകരെ വിവരമറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കുകയും രക്ഷാ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് പ്രവേശിക്കുകയും ചെയ്തപ്പോഴേക്കും വെര്‍മനും മകളും മരിച്ചിരുന്നു. പോലിസ് ഉദ്യോഗസ്ഥര്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Tags:    

Similar News