ബെയ്‌റൂത്ത് സ്‌ഫോടനം: അന്വേഷണത്തിന് എഫ്ബിഐ സംഘവും

ആഗസ്ത് 4ന് 170ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ ഉഗ്രസ്‌ഫോടനങ്ങള്‍ക്കു പിന്നിലെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തില്‍ ലെബനാന്‍ അധികൃതരുടെ ക്ഷണം സ്വീകരിച്ചാണ് എഫ്ബിഐ സംഘം പങ്കെടുക്കുന്നതെന്ന് യുഎസ് രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ഡേവിഡ് ഹേല്‍ വിശദീകരിച്ചു.

Update: 2020-08-16 04:44 GMT

വാഷിങ്ടണ്‍: നിരവധി പേരുടെ മരണത്തിനും ആയിരങ്ങള്‍ക്കു പരിക്കേല്‍ക്കാനും ഇടയാക്കിയ ബെയ്‌റൂത്തിലെ ഉഗ്രസ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാവാന്‍ എഫ്ബിഐ അന്വേഷകരുടെ ഒരു സംഘം ഈ വാരാന്ത്യത്തില്‍ ലെബനനിലെത്തും.

ആഗസ്ത് 4ന് 170ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ ഉഗ്രസ്‌ഫോടനങ്ങള്‍ക്കു പിന്നിലെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തില്‍ ലെബനാന്‍ അധികൃതരുടെ ക്ഷണം സ്വീകരിച്ചാണ് എഫ്ബിഐ സംഘം പങ്കെടുക്കുന്നതെന്ന് യുഎസ് രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ഡേവിഡ് ഹേല്‍ വിശദീകരിച്ചു. സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫ്രഞ്ച് അന്വേഷകരും ലെബനന്‍ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. ബെയ്‌റൂട്ട് തുറമുഖത്ത് സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റിന് തീപിടിച്ചതിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. തുറമുഖത്ത് സംഭരിച്ചിരിക്കുന്ന രാസവസ്തുക്കളെക്കുറിച്ച് രാജ്യത്തെ ഉന്നത നേതൃത്വത്തിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.


Tags:    

Similar News