ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു

Update: 2025-04-27 04:23 GMT
ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: സിനിമാ സംവിധാകയരായ ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെന്‍ഡ് ചെയ്ത് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക). ഹൈബ്രിഡ് കഞ്ചാവ് വലിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഇന്ന് പുലര്‍ച്ചെ ഇരുവരെയും ഷാലിഫ് മുഹമ്മദ് എന്നയാളെയും എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ് ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരുടെ കൈയ്യില്‍ നിന്നും കിട്ടിയെന്നും എക്‌സൈസ് അറിയിച്ചിരുന്നു. വിഷയത്തില്‍ സാമിര്‍ താഹിറിന് എക്‌സൈസ് ചോദ്യം ചെയ്യല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.

Similar News