
പാലക്കാട്: വെടിക്കെട്ടപകടത്തില്‍ ആറ് യുവാക്കള്‍ക്ക് പരിക്കേറ്റു. കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് അപകടം ഉണ്ടായത്. രാത്രി 9.45 ഓടെയാണ് അപകടം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Representative image