മല്‍സ്യ മേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കരുത്: എ വാസു

Update: 2024-08-23 15:16 GMT

വള്ളിക്കുന്ന്: മല്‍സ്യമേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കരുതെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍(എസ് ഡിടിയു) സംസ്ഥാന പ്രസിഡന്റ് എ വാസു. മല്‍സ്യത്തൊഴിലാളികളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനയ്‌ക്കെതിരേ എസ് ഡിടിയു മലപ്പുറം ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി നയിക്കുന്ന അവകാശ സംരക്ഷണ യാത്ര വള്ളിക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് അവര്‍ അധിവസിക്കുന്ന തൊഴില്‍ മേഖലയില്‍ തൊഴിലെടുക്കാനുള്ള ജന്മവകാശം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ഖജാഞ്ചി അഡ്വ. എ എ റഹീം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അലി കണ്ണിയത്ത്, വൈസ് പ്രസിഡന്റ് എന്‍ മുജീബ് എടക്കര, കാദര്‍ എടപ്പാള്‍, യൂനുസ് മഞ്ചേരി, ജാഥ വൈസ് ക്യാപ്റ്റന്‍ അക്ബര്‍ പരപ്പനങ്ങാടി, ജാഥാ ഡയറക്ടര്‍ സിറാജ് പടിക്കല്‍, ജില്ലാ സമിതിയംഗം സി പി മുജീബ് നിലമ്പുര്‍, വള്ളിക്കുന്ന് ഏരിയാ പ്രസിഡന്റ് ഹംസക്കോയ വള്ളിക്കുന്ന്, സെക്രട്ടറി മുസ്തഫ മുട്ടിച്ചിറ സംസാരിച്ചു.

Tags:    

Similar News