കോട്ടയം മെഡിക്കല്‍ കോളജില്‍ ഗര്‍ഭിണികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് കൊവിഡ്

കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലായ ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പെട്ടിക ഇന്ന് തയ്യാറാക്കും. നിലവില്‍ മെഡിക്കല്‍ കോളജിലെ 16 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്.

Update: 2020-07-22 04:37 GMT

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനോക്കോളജി വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.

ജി 7, ജി 8 വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാര്‍ഡുകളിലുണ്ടായിരുന്ന മറ്റു മുഴുവന്‍ രോഗികളേക്കും മാറ്റി പാര്‍പ്പിച്ചു. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലായ ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പെട്ടിക ഇന്ന് തയ്യാറാക്കും. നിലവില്‍ മെഡിക്കല്‍ കോളജിലെ 16 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്.

നേരത്തെ തിരുവനന്തപുരം മെഡി. കോളജിലെ പിജി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒരു നഴ്‌സിനും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. 

Tags:    

Similar News