ഇന്ത്യക്കാരെ വിവാഹം കഴിച്ച അഞ്ച് പാകിസ്താനി സ്ത്രീകളെ പുറത്താക്കുമെന്ന് സംഭല്‍ എസ്പി; ഒരാള്‍ക്ക് വയസ് 74

സംഭല്‍: ഇന്ത്യക്കാരെ വിവാഹം കഴിച്ച പാകിസ്താന്‍ സ്വദേശികളായ അഞ്ച് സ്ത്രീകളെ പുറത്താക്കുമെന്ന് ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ എസ്പി കൃഷന്‍കുമാര്‍ ബിഷ്‌ണോയ്. മൂന്നു സ്ത്രീകള്‍ നഖാശ പ്രദേശത്തും ഒരാള്‍ സദാര്‍ കോട്‌വാലിയിലും മറ്റൊരാള്‍ ചന്ദോസിയിലുമാണ് ഉള്ളതെന്ന് എസ്പി പറഞ്ഞു. ഇന്ത്യയില്‍ ജീവിക്കുന്ന പാകിസ്താന്‍ സ്വദേശികള്‍ രാജ്യം വിടണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് എസ്പി പറഞ്ഞു. 74, 64, 58, 57, 42 വയസുള്ള സ്ത്രീകളെയാണ് നാടുകടത്താന്‍ പോവുന്നത്.