തൃശൂര്‍: കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞ് തലയിലേയ്ക്ക് വീണ് അഞ്ചു വയസ്സുകാരന് മരിച്ചു. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പില്‍ അനില്‍ കുമാര്‍-ലിന്റ ദമ്പതികളുടെ മകന് അനശ്വര്‍ ആണ് മരിച്ചത്. വല്ലച്ചിറ ഗവ. യുപി സ്കൂളിലെ യുകെജി. വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. വീടിനു സമീപത്തെ ഓടുകൊണ്ടുള്ള പഴയ മതിലാണ് ഇടിഞ്ഞുവീണത്. ഉടന്‍ ചേര്‍പ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: അനശ്വര(അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി, വല്ലച്ചിറ ഗവ. യുപി സ്കൂള്‍).